Latest NewsNewsInternationalGulf

അച്ഛൻ മകളെ കാലില്‍ തൂക്കി താഴേയ്ക്ക് എറിഞ്ഞു ( വീഡിയോ )

കാഡ്‌വേസി: ഒരു വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു. കുട്ടിയെ ചുറ്റും കൂടിനിന്ന പോലീസുകാർ പിടിച്ചതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയോടെ വീടിന്റെ മുകളിൽ കുഞ്ഞുമായി കയറിയ 38കാരൻ കുഞ്ഞിനെ താഴെ എറിയുമെന്നു ഭീഷണി മുഴക്കുകയായിരുന്നു. ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. കുട്ടിയെ രക്ഷിക്കാനായി ഒരു പോലീസ് ഉദ്ധ്യോഗസ്ഥർ കെട്ടിടത്തിന്റെ മുകളിൽ കയറിയതോടെയാണ് അച്ഛൻ കുഞ്ഞിനെ വലിച്ചെറിഞ്ഞത്. സൗത്ത് ആഫ്രിക്കയിലെ കാഡ്‌വേസി എന്ന സ്ഥലത്തായിരുന്നു സംഭവം.

also read:പിതൃത്വം നിഷേധിച്ച് അച്ഛൻ മകളെ കൊലപ്പെടുത്തി

യുവാവ് കുഞ്ഞിനെ വലിച്ചെറിയുമെന്ന് ഉറപ്പായതോടെ പോലീസ് കെട്ടിടത്തിന് ചുറ്റും വളഞ്ഞിരുന്നു. കൃത്യമായി കുഞ്ഞിനെ പിടിക്കാൻ പറ്റിയതുകൊണ്ടു മാത്രമാണ് കുഞ്ഞിനെ രക്ഷിക്കാനായത്. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്‌തതെന്ന്‌ വ്യക്തമല്ല. ഇയാൾക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button