Latest NewsNewsInternationalGulf

ഷാര്‍ജയിലെ ഒരു കാര്‍ നമ്പര്‍ പ്ലേറ്റിന്റെ ലേലത്തുകയറിഞ്ഞാല്‍ ഞെട്ടും

ഷാര്‍ജ: ഒരു കാറിന്റെ നമ്പര്‍ പ്ലേറ്റിനായി ഇങ്ങനെ ഒക്കെ ചെയ്യുമോ. ഇഷ്ട നമ്പര്‍ ലഭിക്കാന്‍ തുക മുടക്കുന്നവരുണ്ട് എന്നാല്‍ ഇത്രയും അധികം തുക ആരെങ്കിലും മുടക്കുമോ? പറഞ്ഞുവരുന്നത് ഷാര്‍ജയിലെ കാര്യമാണ് ഒമ്പത് മില്യണ്‍ ദിര്‍ഹം ലേലത്തുകയ്ക്കാണ് ഒരു നമ്പര്‍ പ്ലേറ്റ് ലേലം ചെയ്തത്. നമ്പര്‍ 3 പ്ലേറ്റിനാണ് ഇത്രയും അധികം ലേലത്തുക ലഭിച്ചത്.

ശനിയാഴ്ച വൈകുന്നേരമായിരുന്നു ലേലം നടന്നത്. ലേലം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒമ്പത് മില്യണില്‍ എത്തി. ഒരു മില്യണായിരുന്നു അടിസ്ഥാന ലേല തുക. ജവഹര്‍ ഹാളിലായിരുന്നു ലേലം നടന്നത്. നിരവധി ആള്‍ക്കാരാണ് ലേലത്തില്‍ പങ്കെടുത്തത്.

also read: അമ്പരപ്പിക്കുന്ന തുകയ്ക്ക് ദുബായില്‍ നമ്പര്‍ പ്ലേറ്റ് വില്പനയ്ക്ക്

നമ്പര്‍ 3 പ്ലേറ്റ് കൂടാതെ 54 പ്ലേറ്റുകള്‍ ലേലത്തില്‍ പോയി. ആറ് അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റിനും നമ്പര്‍ 3പ്ലേറ്റിനുമായിരുന്നു ഡിമാന്റ്. ഇത്തരത്തില്‍ നിരവധി ഫാന്‍സി നമ്പറുകള്‍ ഭീമമായ തുകയ്ക്ക് ലേലം ചെയ്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close