KeralaLatest NewsNewsIndia

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിഐ, എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ശ്രീജിത്തിനെ അറസ്റ്റ് ചെയ്‌തതിൽ സിഐയ്ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതിയെ സിഐ കണ്ടിരുന്നില്ല. അതേസമയം സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

also read:ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐയെ റിമാൻഡ് ചെയ്തു

കേസിൽ അറസ്റ്റിലായ മൂന്ന് ആർട്ടിഎഫ് പൊലീസ് ഉദ്യോഗസ്ഥരും വരാപ്പുഴ എസ്ഐയും റിമാന്‍റിലാണ്. ശ്രീജിത്തിന്‍റെ മരണത്തിൽ അന്വേഷണ സംഘത്തിന് വിദഗ്ധ ഉപദേശം നൽകാൻ രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് വൈകീട്ടോടെ റിപ്പോർട്ട് സമർപ്പിച്ചേക്കും

Tags

Related Articles

Post Your Comments


Back to top button
Close
Close