Latest NewsIndiaNews

ട്രക്ക് ഇടിച്ചുകയറി അഞ്ച് കലാകാരന്മാര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

ട്രക്ക് പാഞ്ഞുകയറി അഞ്ച് കലാകാരന്മാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് കലാകാരന്മാര്‍ക്ക് പരുക്കേറ്റു. ദപ്പ് കലാകാരന്മാരാണ് അപകടത്തില്‍ പെട്ടത്. ആന്ധ്രയിലെ ചിറ്റൂരിലാണ് സംഭവം. സിമന്റ് കയറ്റി വന്ന ട്രക്ക് കനിയന്ത്രണം നഷ്ടപ്പെട്ട് കലാകാരന്മാര്‍ക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ പെട്ട രണ്ട് പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്ര മധ്യെയും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. പരിക്കേറ്റവരെ തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ട്രക്കിലെ ഡ്രൈവറും ക്ലീനറും ഓടി പക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചിലിലാണ് ഇപ്പോള്‍ പോലീസ്.

Tags

Post Your Comments


Back to top button
Close
Close