Latest NewsNewsIndia

VIDEO: പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചു : ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി കാഴ്ചക്കാര്‍

പാറ്റ്നആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബീഹാറിലെ ജഹനാബാദിലാണ് സംഭവം. യുവാക്കളോട് തന്നെ വെറുതെ വിടാന്‍ പെണ്‍കുട്ടി കേണപേക്ഷിക്കുകയും ചെറുത്ത് നില്‍ക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാഴ്ചക്കാരായി നിന്ന ചിലര്‍ പെണ്‍കുട്ടിയെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ശ്രമിച്ചത്.

വീഡിയോയില്‍ നിന്ന് ജഹനാബാദ് രജിസ്ട്രേഷനിലുള്ള ഒരു ബൈക്ക് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുന്ന യുവാക്കള്‍ക്കെതിരെ ചെറുത്ത് നില്ക്കാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നുണ്ട്.നിസഹായയായ പെണ്‍കുട്ടി ക്യാമറയില്‍ നോക്കി സഹായത്തിനായി കേഴുന്നുണ്ടെങ്കിലും അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ വീഡിയോ പകര്‍ത്തുകയാണ്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭേലവര്‍ പ്രദേശത്തെ ഷിഹതി ഗ്രാമത്തിലുള്ളതാണ് ബൈക്ക് എന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, ഉടമസ്ഥന്‍ മൂന്ന് വര്‍ഷമായി പാറ്റ്നയില്‍ സ്ഥിര താമസമാണെന്നാണ് ലഭിക്കുന്ന വിവരം.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏത് സ്ഥലത്താണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. പക്ഷെ, ബൈക്ക് രജിസ്ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button