YouthLatest NewsLife StyleHealth & Fitness

ആദ്യ സെക്‌സിന് ശേഷം അവളില്‍ ഈ മാറ്റങ്ങള്‍ കണ്ടാല്‍…..

പങ്കാളികള്‍ക്ക് ആദ്യ സെക്‌സ് പുതുമ തന്നെയാണ്. ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചിലര്‍ക്ക് മികച്ച അനുഭവവും ചിലര്‍ മോശമായ അനുഭവവുമാണ് ലഭിക്കുക. എന്നാലും വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആദ്യത്തെ ലൈംഗികാനുഭവം ആരും മറക്കില്ല. സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും അത് ഓര്‍മയിലുണ്ടാകും. ആദ്യ ലൈംഗിക ബന്ധത്തിന് ശേഷമുള്ള തോന്നലുകള്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

ശാരീരിക ബന്ധം മാത്രമല്ല മാനസികമായ അടുപ്പം കൂടിയാണ് ലൈംഗിക ബന്ധത്തിലൂടെ ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളിയോട് പറഞ്ഞറിയിക്കാനാകാത്ത അടുപ്പം ഉണ്ടാകും. ഇത് ഇരുവരിലും ഉണ്ടാകും.

ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം പിന്നീട് പങ്കാളികളുടെ മുന്നില്‍ നിന്ന് വസ്തച്രം മാറുന്നതിനോ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനോ യാതൊരു മടിയും കാണിക്കില്ല. സ്ത്രീകള്‍ക്ക് ക്ഷീണം മാറുന്നതിനും കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി തോന്നുന്നതിനും ലൈംഗികബന്ധം സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

ആത്മവിശ്വാസം ഉയര്‍ത്താന്‍ ലൈംഗിക ബന്ധത്തിന് സാധിക്കുന്നുവെന്നാണ് മറ്റൊരു പഠനം പറയുന്നത്. മാത്രമല്ല സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സെക്‌സ് കാരണമാണ്. നവദമ്പതിമാര്‍ ഇതിന് ഉദാഹരണമാണ്. സെക്‌സിനു ശേഷം നല്ല ഉറക്കം ലഭിക്കുമെന്നതും യാഥാര്‍ത്ഥ്യമാണ്.

ശരീരത്തിലെ കൊഴുപ്പു കളയുന്നതിനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കുമെന്നതും ഒരു ശാസ്ത്രീയ സത്യമാണ്.

Tags

Post Your Comments

Related Articles


Close
Close