Kerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ്പി എവി ജോര്‍ജിന് സസ്‌പെന്‍ഷന്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ എസ്പി എവി ജോര്‍ജിന് സസ്‌പെന്‍ഷന്‍. ജോര്‍ജിനെതിരെ വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

also read: നടി ആക്രമിക്കപ്പെട്ട സംഭവം: കേരള പോലീസിനെ വിമര്‍ശിച്ച് പി സി ജോര്‍ജ്

എസ്.പിക്ക് കീഴിലുള്ള ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമായിട്ടാണ്. ആര്‍ടിഎഫ് രൂപീകരിച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല കേസുകളിലും ആര്‍ടിഎഫിന്റെ അനാവശ്യ ഇടപെടലുകള്‍ ഉണ്ടായിയെന്നും റിപ്പോര്‍ട്ട്.

നേരത്തെ ശ്രീജിത്തിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് പരിഗണിച്ചില്ലെന്ന റൂറല്‍എസ്പിയുടെ പരാതിയിലായിരുന്നു അന്വേഷണം .

Tags

Related Articles

Post Your Comments


Back to top button
Close
Close