Gulf

മെക്കുനു ചുഴലിക്കാറ്റ്; അടിയന്തര സാഹചര്യമുണ്ടായാൽ വിളിക്കേണ്ട നമ്പറുകൾ

സലാല: മെക്കുനു ചുഴലിക്കാറ്റിനെ തുടർന്ന് അടിയന്തര സാഹചര്യമുണ്ടായാൽ 1771 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സഹായങ്ങൾക്കായി മലയാള വിഭാഗവും ഉണ്ടാകും. നമ്പർ: 9959 1389, 9514 5628, 9527 8133, 9603 6990, 9923 5430, 9892 7754. പഴയ കെട്ടിടങ്ങളിൽനിന്നു താമസം മാറ്റാനും വാഹനങ്ങൾ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും ആഹാരവും കുടിവെള്ളവും കരുതിവയ്ക്കാനും നിർദേശമുണ്ട്.

Read Also: യഥാര്‍ത്ഥ പുരുഷന്‍ അല്ലാത്തവരുടെ ഊണും ഉറക്കവും രതിസുഖവും ഞങ്ങളുടെ ബാധ്യതയല്ല; വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്

അതേസമയം മെക്കുനു കൊടുങ്കാറ്റ് ഇന്ന് ഒമാന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പിഎസിഎ) അറിയിച്ചു. വൈകിട്ട് നാലു മണിക്കും രാത്രി 12 മണിക്കും ഇടയിലാകും കാറ്റ് ആഞ്ഞടിക്കുക. 175–167 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ മഴയുണ്ടാകുമെന്നും കടലിൽ ഒൻപത് മുതൽ 13 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 

Related Articles

Post Your Comments


Back to top button