Latest NewsNewsOmanGulf

ശക്തമായ മഴയിൽ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം, മൂന്നു പേർക്ക് പരിക്കേറ്റു

മസ്‌ക്കറ്റ് : ശക്തമായ മഴയിൽ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഒമാനിലെ സലാലയിലാണ് അപകടമുണ്ടായത്. മൂന്നു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ഇവര്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Also read : ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10000കടന്നു, ഒരാൾ കൂടി മരിച്ചു

ഒമാനിലെ ദോഫാർ അൽ വുസ്ത മേഖലകളിൽ. കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാലാവസ്ഥാ വ്യതിയാനം തുടങ്ങിയത്. വെള്ളിയാഴ്ച മുതൽ ശക്തമായ കാറ്റോടും ഇടിയോടും കൂടി പെയ്ത മഴയില്‍, സലാലയിലെ ധാക്ക, മിര്‍ബാത്, റായ്‌സൂത് സാധാ എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ദോഫാർ അൽ വുസ്ത മേഖലയിലേക്ക് അടുക്കുന്ന ന്യൂനമർദം കാരണം, അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റോടു കൂടിയ കനത്ത മഴ ഞാറാഴ്ച രാത്രി വരെ തുടരുമെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button