Latest NewsNewsGulfOman

ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10000കടന്നു, ഒരാൾ കൂടി മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ ​ 603 പേർക്ക് കൂടി ശനിയാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 343 പേർ പ്രവാസികളാണ്​. ഒരാൾ കൂടി രോഗം ബാധിച്ച് മരിച്ചു. 76 വയസുള്ള ഒരു സ്വദേശി യാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1042ഉം,മരിച്ചവരുടെ എണ്ണം 42ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി ആരും രോഗമുക്​തി നേടിയില്ല. സുഖം പ്രാപിച്ചവരുടെ എണ്ണം 2396ൽ തുടരുകയാണ്​. 7985പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 459 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 7846ലെത്തി. ഇവിടെ 1222 പേർക്ക്​ അസുഖം ഭേദമായി.

Also read : പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

സൗദിയിൽ 22പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, ഹുഫൂഫ്, ത്വാഇഫ്, ബീഷ എന്നിവിടങ്ങളിലാണ് മരണം. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. 1618 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83384ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1870 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 58883 ആയി ഉയർന്നു. നിലവിൽ വിവിധ ആശുപത്രികളിലായി 24,021 ആളുകളാണ് ചികിത്‌സയിലുള്ളത്.

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,091 പേരില്‍ നടത്തിയ പരിശോധനയിൽ 2,355 പേര്‍ക്ക് കൂടി ശനിയാഴ്ച് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസംഖ്യയില്‍ വെച്ചേറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55,262 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 25,839 ആയി ഉയർന്നു. നിലവിൽ 29,387പേരാണ് ചികിത്സയിലുള്ളത്. 217 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 36പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 2,17,988 പേരാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായത്. കഴിഞ്ഞ ദിവസം മുതല്‍ കോവിഡ് ബാധിതര്‍ക്കിടയില്‍ പുതിയ പ്രോട്ടോക്കോള്‍ ആണ് നടപ്പാക്കിയിരിക്കുന്നത്. ഇതു പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവരെ 14 ദിവസം കഴിഞ്ഞാല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വീട്ടിലേക്ക് അയയ്ക്കും. ആരോഗ്യനില മോശമായ രോഗികളില്‍ പുതിയ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നില്ല. .

shortlink

Related Articles

Post Your Comments

Related Articles


Back to top button