Kerala

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ: വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് മാനത്തുമംഗലം നെടുമ്ബറമ്ബന്‍ ഹംസയുടെ മകളും തൃത്താല സ്വദേശി ഷാജിയുടെ ഭാര്യയുമായ ഫൗസിയ(30) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ മാനത്തുമംഗലം ജങ്ഷനില്‍ വെച്ചാണ് അപകടം. സഹോദരനൊപ്പം ബൈക്കിൽ വരവേ നിലമ്ബൂര്‍ ഭാഗത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു ബസുമായി കൂട്ടിയിടിക്കുകയും ഫൗസിയയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപേ ജീവൻ നഷ്ടപെട്ടിരുന്നു.

Also read ; പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ഗുരുതര സുരക്ഷാവീഴ്ച

Tags

Post Your Comments

Related Articles


Back to top button
Close
Close