Latest News

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ഗുരുതര സുരക്ഷാവീഴ്ച

പശ്ചിമ ബംഗാൾ ; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിക്കിടെ ഗുരുതര സുരക്ഷാവീഴ്ച. വിശ്വഭാരതി ബിരുദദാന ചടങ്ങിനിടെ എസ്‍പിജി സന്നാഹത്തെ വെട്ടിച്ച് പശ്ചിമ ബംഗാളിലെ നാദിയ സ്വദേശി സ്വപന്‍ മാരിത് എന്ന യുവാവ് വേദിയിലേക്ക് ചാടികയറുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് തന്നെ ഇയാൾ നരേന്ദ്രമോദിയുടെ കാല്‍ തൊട്ടു വണങ്ങിയ ശേഷം ടാഗോറിന്റെ ഒരു ചിത്രം സമ്മാനിക്കുകയും ചെയ്തു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബംഗാള്‍ ഗവര്‍ണര്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം വേദിയില്‍ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് യുവാവ് വേദിയിലേക്ക് ചാടിക്കയറിയത്. ഇയാളെ കണ്ട പ്രധാനമന്ത്രി ആദ്യം പരിഭ്രമിച്ചെങ്കിലും ഉടന്‍ തന്നെ സംയമനം വീണ്ടെടുത്തു. ശേഷം വേദിയിലേക്ക് പാഞ്ഞെത്തിയ എസ്‍പിജി കമാന്‍ഡോസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാജ്യത്ത് ഏറ്റവും സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവിലുള്ള നേതാവാണ് പ്രധാനമന്ത്രി എന്നിട്ടും സുരക്ഷാ സന്നാഹങ്ങളെ ഒരു യുവാവ് അനായാസം മറികടന്ന സംഭവം ഗുരുതര വീഴ്ചയായി വിദഗ്ദ്ധർ വിലയിരുത്തുന്നു.

Also read ; അതിവേഗ പാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button