YouthMenLife Style

ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന യുവതലമുറ ഈ കാര്യംകൂടി ശ്രദ്ധിച്ചോളൂ !

ശരീരത്തിൽ എവിടേയും ടാറ്റൂ കുത്തുന്നവരുടെ കാലമാണിപ്പോൾ. യുവതലമുറയിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്യാറുള്ളത്. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ കൈവിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്ന ടാറ്റൂ സ്റ്റുഡിയോകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സ്ഥിതി അതല്ല. തിരുവനന്തപുരത്ത് തന്നെ പത്തോളം ടാറ്റൂ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ടാറ്റൂ സ്റ്റുഡിയോകള്‍ കുറവെങ്കിലും ടാറ്റൂ ചെയ്യാനെത്തുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം കൂടിവരുന്നുണ്ട്. പതിനെട്ടു തികഞ്ഞവര്‍ തൊട്ട് എഴുപതുകഴിഞ്ഞവര്‍വരെ ആ കൂട്ടത്തിലുണ്ട്.

Image result for body tattoo image

എന്നാൽ ശരീരം മുഴുവൻ ടാറ്റൂ ചെയ്യുന്നവർ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. ഗവേഷകര്‍ പറയുന്നത് ടാറ്റൂ ചെയ്യുന്നവരിൽ 5% കേസുകളിലും അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ്. മതിയായ ശുചിത്വമില്ലാത്ത ചുറ്റുപാടില്‍ ടാറ്റു ചെയ്യുന്നവര്‍ക്കാണ് അണുബാധയ്ക്കുള്ള സാധ്യത കൂടുതല്‍.

അതേസമയം ടാറ്റു ചെയ്യുന്നതുകൊണ്ട് സ്കിന്‍ ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന വാദങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. ശരീരത്തിലേക്ക് പലനിറങ്ങളിലുള്ള മഷി ഇഞ്ചക്‌ട് ചെയ്താണ് ടാറ്റു സൃഷ്ടിക്കുന്നത്.

Related image

സ്ഥിരമായി നിലനില്‍ക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. എന്നാല്‍ കെമിക്കലുകള്‍ ശരീരത്തില്‍ ഇത്തരത്തില്‍ കുറേക്കാലം നില്‍ക്കുന്നത് ദോഷകരമാണെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

Image result for body tattoo image

നിരവധി ഘടകങ്ങള്‍ ചേര്‍ന്നതാണ് ഇതിനുപയോഗിക്കുന്ന മഷികള്‍. 100 കൂടുതല്‍ നിറങ്ങളും മറ്റും ഇതില്‍ യോജിപ്പിക്കും. ഇതില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ ടാറ്റു ചെയ്യുന്നതിനായി പ്രത്യേകം നിര്‍മ്മിച്ചവയാവണമെന്നില്ല. അതുകൊണ്ടുതന്നെ അവയില്‍ സുരക്ഷിതമല്ലാത്തവയുണ്ടാവാം. മഷിയിലെ ഘടകങ്ങള്‍ കാരണം ഹൈപ്പര്‍സെന്‍സിറ്റിവിറ്റി, അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ വരാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

Tags

Post Your Comments

Related Articles


Close
Close