Latest NewsNewsGulf

യുഎഇയില്‍ സര്‍ക്കാര്‍ ജോലിയില്‍ ഒട്ടേറെ ഒഴിവുകള്‍ : അപേക്ഷ ക്ഷണിച്ചു

യുഎഇ: ദുബായില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിവിധ മേഖലയില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്കായി യുഎഇ സര്‍ക്കാരില്‍ വന്‍ ഒഴിവുകള്‍. എമിറേറ്റ് ട്രാന്‍സ്‌പോര്‍ട്ടാണ് ഇതു സംബന്ധിച്ച് പരസ്യം ഇറക്കിയത്. ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് ജോലി ഒഴിവുകളുള്ളത്. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിനു കീഴില്‍ വിവിധ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ പ്രവൃത്തി പരിചയമാണ് ചോദിച്ചിരിക്കുന്നത്.

പ്രോജക്ട് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍, വര്‍ക്ക്‌ഷോപ്പ് സൂപ്പര്‍വൈസര്‍, സ്റ്റോര്‍ കീപ്പര്‍, സര്‍വീസ് അഡൈ്വസര്‍, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഏതു തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്കും ഇംഗ്ലീഷില്‍ പ്രാവീണ്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. ഈ തസ്തികകള്‍ കൂടാതെ ദുബായ് സര്‍ക്കാരിന്റെ ഗതാഗത വകുപ്പില്‍ ഹെവി, ലൈറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരെയും ആവശ്യമുണ്ട്. ഒഴിവുകളും അപേക്ഷിക്കേണ്ട രീതിയും വിശദീകരിച്ച് എമിറേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു.

എമിറേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതരുടെ ട്വീറ്റ്

Tags

Related Articles

Post Your Comments


Back to top button
Close
Close