Latest NewsNewsIndia

പ്രശസ്ത ബോളിവുഡ് നടിക്ക് അര്‍ബുദമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടിക്ക് അര്‍ബുദ രോഗ ബാധയെന്ന് സ്ഥിരീകരണം. അവിശ്വസനീയമായ വാര്‍ത്ത കേട്ട് ആയിരക്കണക്കിന് ആരാധകരാണ് നിരാശയിലായിരിക്കുന്നത്.

നടി സൊനാലി ബെന്ദ്രെക്കാണ് അര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവം സൊനാലി തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ലോകത്തെ അറിയിച്ചിരുന്നു. നേരത്തേ ചെറിയ വേദന തോന്നിയിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് സംഭവം അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞതെന്നും നടി വ്യക്തമാക്കി. എന്റെ കുടുംബവും സുഹൃത്തുക്കളും എല്ലാ വിധ പിന്തുണയും നല്‍കി കൂടെയുണ്ട്. താന്‍ അവരോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും സൊനാലി വ്യക്തമാക്കി.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സൊനാലി ഇപ്പോള്‍ ന്യുയോര്‍ക്കില്‍ ചികിത്സയിലാണ്. ക്യാന്‍സെറിനെതിരെയുള്ള പോരാട്ടത്തില്‍ താന്‍ ശുഭാപ്തി വിശ്വാസത്തിലാണെന്നും സൊനാലി പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close