KeralaLatest News

ബൈക്ക് അപകടത്തിൽ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു

ചെറുവത്തൂര്‍: ബൈക്ക് അപകടത്തിൽ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു. ഡിവൈഎഫ്‌ഐ ചെറുവത്തൂര്‍ മേഖല കമ്മിറ്റിയംഗവും മയ്യിച്ച യൂണിറ്റ് സെക്രട്ടറിയുമായ എ. സജിത്ത് (28) ആണ് മരിച്ചത്. ദേശീയപാതയില്‍ മട്ടലായിയില്‍ വ്യാഴാഴ്ച വൈകിട്ട് 5.30 നാണ് അപകടമുണ്ടായത്.

Read also: തീവ്രവാദി ആക്രമണത്തിൽ സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു

പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസം ബസ് സജിത്ത് ഓടിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പി.വി ബാലകൃഷ്ണന്‍- എ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിജിമോള്‍ (മുന്‍ ദേശീയ ബോക്‌സിംഗ് താരം), സിനിമോള്‍.

shortlink

Related Articles

Post Your Comments


Back to top button