Latest NewsIndia

ബിജെപിയുടെ ഭരണത്തിൽ നിന്ന് രക്ഷിക്കാൻ അപേക്ഷിച്ച് പരമശിവന് കത്ത്

ഭോപാൽ: ‘ബിജെപിയുടെ ദുർഭരണത്തിൽ നിന്നു ജനങ്ങളെ രക്ഷിച്ച് അനുഗ്രഹിക്കണേ’ എന്നു പരമശിവനു മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ തുറന്ന കത്ത്. ഇക്കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരമശിവന്റെ അവതാരമായ മഹാകാലേശ്വരൻ ഇടപെട്ടു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭരണം അവസാനിപ്പിക്കണമേയെന്നാണു പ്രാർഥന.

Also Read: പ്രത്യേക പരിഗണനയാണ് കേരളത്തിന് ടൂറിസം മേഖലയിൽ ലഭിക്കുന്നതെന്ന് കണ്ണന്താനം

എന്നാൽ ഭഗവാനു കാര്യങ്ങളൊക്കെ ബോധ്യമുള്ളതിനാൽ കമൽനാഥ്, കത്തെഴുതേണ്ട കാര്യമില്ലെന്നു ബിജെപി വക്താവ് പരിഹസിച്ചു. ജനങ്ങളുടെ അനുഗ്രഹം തേടി മുഖ്യമന്ത്രി നടത്തുന്ന ‘ജനാശീർവാദ് യാത്ര’യുടെ പിന്നാലെ അതേ മാതൃകയിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാനായി കോൺഗ്രസും യാത്ര നടത്തുമെന്നു കമൽനാഥ് അറിയിച്ചു. ബിജെപി യാത്രയ്ക്ക് ഇന്നലെ പ്രസിഡന്റ് അമിത് ഷാ ഉജ്ജയ്നിൽ പച്ചക്കൊടി കാണിച്ച് തുടക്കമിട്ടു.

ബദലായുള്ള കോൺഗ്രസിന്റെ ജനജാഗരൺ അഭിയാനു 18നു തുടക്കമിടുമെന്നു സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ജീത്തു പട്‍വാരി പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close