Latest NewsIndia

സ്കൂൾ അടുക്കളയില്‍ ​ ഉഗ്ര വിഷമുള്ള അറുപതോളം പാമ്പുകളെ കണ്ടെത്തി

ഹിങ്കോലി: മഹാരാഷ്​ട്രയില്‍ സ്​കൂളിലെ അടുക്കളയില്‍ ​ ഉഗ്രവിഷമുള്ള 60 ഒാളം അണലികളെ കണ്ടെത്തി. ഹിങ്കോലിയിലെ പന്‍ഗ്ര ബൊഖറെ ഗ്രാമത്തില്‍ സില്ല പരിഷത്ത്​ സ്​കൂളിന്റെ അടുക്കളയിലാണ്​ ഇന്നലെ ഉഗ്ര വിഷമുള്ള പാമ്പുകളെ കണ്ടെത്തിയത്​.

Read Also: ജി.എന്‍.പി.സി അഡ്മിന്‍മാരില്‍ പൊലീസുകാരുമുണ്ടെന്ന് സൂചന

ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ്​ അണലികള്‍ ഉണ്ടായിരുന്നത്​. ​ സ്കൂളിലെ പാചകക്കാരി വിറകെടുക്കാനായി പോയപ്പോൾ രണ്ട്​ അണലികൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്നുള്ള പരിശോധനയിലാണ് കൂടുതല്‍ പാമ്പുകളെ കണ്ടെത്തിയത്. ഇതേതുടർന്ന് പ്രധാനാധ്യാപകന്‍ പാമ്പ് പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. പാമ്പുകളെ പിന്നീട്​ വനം വകുപ്പിന്​ കൈമാറി.

Tags

Related Articles

Post Your Comments


Back to top button
Close
Close