FootballSports

ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി ഇന്ത്യൻ ഫുട്‍ബോൾ ടീം

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ചെെനയുമായി അവരുടെ മണ്ണില്‍ കളിക്കാനൊരുങ്ങി ഇന്ത്യൻ ഫുട്‍ബോൾ ടീം. ഇതുവരെ പതിനേഴ് മത്സരങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ കളിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഇന്ത്യയില്‍ വച്ചായിരുന്നു. 1997ല്‍ കൊച്ചിയില്‍ നടന്ന നെഹ്റു ട്രോഫിയിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.

Read Also: ലോകകപ്പ് ഫുട്ബോൾ; ആരാധകർക്ക് നിർദേശവുമായി ഖത്തർ എയർവേയ്‌സ്

ഒക്ടോബര്‍ എട്ടിനും പതിനാറിനും ഇടയിലായിരിക്കും മത്സരം. ഇന്ത്യയ്‌ക്കും ചെെനയ്‌ക്കും ഇത് മികച്ച അവസരമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ മത്സരങ്ങൾ കൊണ്ട് കഴിയുമെന്നും ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി.

Tags

Post Your Comments


Back to top button
Close
Close