KeralaLatest News

ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്താൻ പ്രയാര്‍ ഗോപാലകൃഷ്ണന്‍

ചെങ്ങന്നൂർ: ശബരിമല സ്ത്രി പ്രവേശനത്തിനെതിരെ ജെല്ലിക്കെട്ട് മാതൃകയില്‍ സമരത്തിന് വഴിയൊരുങ്ങുന്നു. ആറ് ഹിന്ദുമതസംഘടനകളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാല കൃഷ്ണനാണ് വിവിധ ഹിന്ദു സംഘടനകളെ യോജിപ്പിച്ച്‌ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. ശബരിമലയില്‍ ഏല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിച്ച്‌ ആചാരത്തെ ലംഘിക്കാന്‍ സമ്മതിക്കില്ലെന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാട്.

സമാനമായ നിലപാടുള്ള സംഘടനകളുമായി ചേര്‍ന്ന് വലിയ പ്രക്ഷോഭം നടത്തുകയാണ് ലക്ഷ്യം. ശബരിമലയിലെ സ്ത്രി പ്രവേശനവിഷയത്തില്‍ സുപ്രിം കോടതിയില്‍ വാദം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്ന ആചാരലംഘനമാകുമെന്ന നിലപാട് ഇന്ന് പന്തളം കൊട്ടാരാവും, തന്ത്രി കുടുംബവും അറിയിച്ചു. എന്‍എസ്‌എസ് ഉള്‍പ്പടെയുള്ള സംഘടനകളും ഇതേ നിലപാടാണ് കോടതിയെ അറിയിച്ചത്.

ദേവസ്വം ബോര്‍ഡും ആചാരലംഘനം അനുവദിക്കരുത് എന്ന വാദമാണ് സുപ്രിം കോടതിയില്‍ ഉയര്‍ത്തിയത്. എന്നാൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഭരണഘടന അവകാശം എല്ലാവർക്കും തുല്യമാണെന്ന് സുപ്രീംകോടതി. എല്ലാവരെയും ഒരുപോലെ ഉൾകൊണ്ട് മുന്നോട്ടുപോകണം. ശാരീരികമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളെ മാറ്റിനിർത്താകില്ല. മതത്തിൽ അനിവാര്യമായ കാര്യമാണെങ്കിലും ഭരണഘടനാപരമായ സാധ്യതകൾ ഉണ്ടെങ്കിൽ ഇടപെടുമെന്ന് കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button