Latest NewsTechnology

കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോൺ; ഉപയോക്താക്കൾക്ക് സന്തോഷവാർത്ത

മുംബൈ: ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി വോഡഫോൺ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 47 രൂപയുടെ പ്ലാന്‍ പ്രകാരം 28 ദിവസത്തേക്ക് 125 മിനിറ്റ് വോയ്‌സ് കോളുകളും 50 ലോക്കല്‍/ നാഷണല്‍ എസ്‌എംഎസും 3ജി/4ജി 500 എംബി ഡാറ്റയും വോഡഫോൺ നൽകുന്നുണ്ട്. പ്രാരംഭഘട്ടത്തിൽ ചെന്നൈ, കൊല്‍ക്കത്ത, മധ്യപ്രദേശ്, ചണ്ഡീഗഢ് എന്നീ സര്‍ക്കിളുകളിലാണ് ഓഫര്‍ ലഭ്യമാകുക. ഇത് വിജയമായാലും ഇന്ത്യയിലൊട്ടാകെയുള്ള സർക്കിളുകളിൽ ഈ ഓഫർ ലഭ്യമാക്കാനാണ് പദ്ധതി.

Also Read: എയർടെൽ ഉപയോക്താക്കൾക്ക് ഇനി സന്തോഷിക്കാം : പുതിയ ഓഫർ ഇങ്ങനെ

എയര്‍ടെല്ലും അടുത്തിടെ 47 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. 150 മിനിറ്റ് ലോക്കല്‍ എസ്റ്റിഡി നാഷണല്‍ റോമിങ് കോളുകളും 50 ലോക്കല്‍ നാഷണല്‍ എസ്‌എംഎസും 3ജി/4ജി 500 എംബി ഡാറ്റയും എയർടെൽ ഈ പ്ലാനിലൂടെ നല്‍കിയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close