USALatest News

കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം

കാലിഫോര്‍ണിയ: കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ശക്തമായ കാട്ടു തീ പടരുന്നത്. ഷസ്ത കൗണ്ടിയില്‍ ആരംഭിച്ച തീ ശക്തമായ കാറ്റിനെ തുടര്‍ന്നാണ് അതിവേഗം മറ്റിടങ്ങലിലേക്ക് പടരുകയായിരുന്നു. ഇതോടെ ആയിരക്കണക്കിന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു.

തിങ്കളാഴ്ച മുതൽ പടരാന്‍ തുടങ്ങിയ കാട്ടു തീയിൽ 48,000 ഏക്കറാണ് കത്തി നശിച്ചത്. ഇതുവരെ 500 വീടുകൾ കാര്‍ ഫയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന തീപിടിത്തത്തില്‍ കത്തി നശിച്ചു. ആയിരത്തോളം വീടുകള്‍ ഭീഷണിയിലാണ്.

Also read: രാജ്യതലസ്ഥാനം മഴയില്‍ മുങ്ങി

Tags

Post Your Comments

Related Articles


Back to top button
Close
Close