Latest NewsInternational

ശക്തമായ ഭൂചലനത്തില്‍ 10 പേര്‍ മരിച്ചു; ഭീതിയോടെ ജനങ്ങള്‍

ജക്കാര്‍ത്ത: ശക്തമായ ഭൂചലനത്തില്‍ 10 പേര്‍ മരിച്ചു, ഭീതിയോടെ ജനങ്ങള്‍. ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര മേഖലയായ ലൊംബോക്കിലാണ് ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങളും തകര്‍ന്നുവീഴുകയും ചെയ്തു.

Also Read: ശക്തമായ ഭൂചലനം: യെല്ലോ അലേര്‍ട്ട്

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് തുറസായ സ്ഥലങ്ങളില്‍ തമ്ബടിച്ചിരിക്കുകയാണ്. ലൊംബോക്കിന് പുറമെ മറ്റൊരു വിനോദ സഞ്ചാര മേഖലയായ ബാലിയിലും ദേശീയ ഉദ്യാനമായ റിഞ്ചനിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ 12ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Related Articles

Post Your Comments


Back to top button