Latest NewsSports

പി വി സിന്ധു ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി

നാ​ന്‍​ജി​ങ്: ചൈനയിൽ നടക്കുന്ന ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.​വി. സി​ന്ധു ഫൈ​ന​ലി​ല്‍ പ്രവേശിച്ചു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. സെമി ഫൈനലിൽ ജാ​പ്പ​നീ​സ് താ​രം അ​കാ​നെ യ​മാ​ഗൂ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു ഫൈനലിൽ പ്രവേശിച്ചത്. അന്പത്തിരണ്ട്‍ മിനിട്ട് നീണ്ടു നിന്ന മത്സരത്തിൽ യമാഗൂച്ചിയെ ഒരു തലത്തിലും മേൽകൈ നേടാൻ അനുവദിക്കാതെ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ഈ വിജയം.
സ്കോ​ര്‍: 21-16, 24-22.

Also Read: ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്ത് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ളണ്ടിന് ജയം

 

shortlink

Related Articles

Post Your Comments


Back to top button