KeralaLatest News

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് യൂസഫലി

താരസംഘടനയായ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കിയിരുന്നു

തിരുവനന്തപുരം: കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലി. താരസംഘടനയായ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കിയിരുന്നു. തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കും. നടന്‍ കമലഹാസനും 25 ലക്ഷം രൂപ സംഭാവന ചെയ്തു. പുതുച്ചേരി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായം നല്‍കും. മറ്റൊരു വ്യവസായി ബി.ആര്‍.ഷെട്ടി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം

shortlink

Related Articles

Post Your Comments


Back to top button