Latest NewsGulf

യുഎഇയിൽ ഒൻപത് വയസുകാരിയെ കാർ ഇടിച്ചു തെറിപ്പിച്ചു

അമ്മയ്‌ക്കൊപ്പം നടക്കുകയായിരുന്നു പെൺകുട്ടി പെട്ടെന്ന് അമ്മയുടെ കൈവിട്ട്

യുഎഇ: യുഎഇയിൽ ഒൻപത് വയസുകാരിയെ വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. അമ്മയ്‌ക്കൊപ്പം നടക്കുകയായിരുന്നു ഏഷ്യൻ പെൺകുട്ടി പെട്ടെന്ന് അമ്മയുടെ കൈവിട്ട് റോഡിന് കുറുകെ ഓടുകയായിരുന്നു. ഇതിനിടെയാണ് വേഗതയിൽ വന്ന കാർ പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. വണ്ടി ഓടിച്ചിരുന്ന അറബ് യുവാവ് വണ്ടി നിർത്താൻ ശ്രമിച്ചെങ്കിലും കാർ അമിത വേഗതയിൽ ആയിരുന്നതിനാൽ നിർത്താൻ കഴിയാതെ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: യുഎഇയിൽ ആശുപത്രിക്കിടക്കയിൽ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി

Tags

Related Articles

Post Your Comments


Back to top button
Close
Close