Latest NewsUAEIndia

ദുബായില്‍ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കും: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

ദുബായില്‍ വാഹനാപകടത്തില്‍ 10 ഇന്ത്യക്കാര്‍ മരിച്ചു. അതില്‍ 6 പേര്‍ മലയാളികളാണ്.

തിരുവനന്തപുരം: ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മന്ത്രിയായ ശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു വി. മുരളീധരന്റെ പ്രതികരണം. ദുബായില്‍ വാഹനാപകടത്തില്‍ 10 ഇന്ത്യക്കാര്‍ മരിച്ചു. അതില്‍ 6 പേര്‍ മലയാളികളാണ്.

അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കൂടാതെ അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയില്‍ തുടരുകയാണ്. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അന്വേഷിച്ചു. കൂടാതെകേന്ദ്രവിദേശകാര്യ വകുപ്പ് എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുരളീധരന്‍ വ്യക്തമാക്കി.

കേന്ദ്രവിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയതായിരുന്നു മന്ത്രി. ബി.ജെ.പി.നേതാക്കളും പ്രവര്‍ത്തകരും മന്ത്രിക്ക് തലസ്ഥാനത്ത്‌ ഉജ്ജ്വല സ്വീകരണം നല്‍കി.

Tags

Related Articles

Post Your Comments


Back to top button
Close
Close