KeralaLatest News

കേ​ര​ളം ന​ട്ടം​തി​രി​യു​ന്ന​തി​നി​ടെ വി​ദേ​ശ​യാ​ത്ര പോ​യ മ​ന്ത്രി കെ.​രാ​ജു​വി​നെ സി​പി​ഐ തി​രി​ച്ചു​വി​ളി​ച്ചു

വ്യാ​ഴാ​ഴ്ച രാ​വി​ലെ ജ​ര്‍​മ​നി​യി​ലേ​ക്കു പു​റ​പ്പെ​ട്ട മ​ന്ത്രി​യോ​ടു തി​രി​ച്ചു​വ​രാ​ന്‍ സി​പി​ഐ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: കനത്ത മഴയിലും പ്ര​ള​യ​ക്കെ​ടു​തി​യിലും സംസ്ഥാനം മുഴുൻ ന​ട്ടം​തി​രിയുമ്പോൾ വി​ദേ​ശ​യാ​ത്ര പോ​യ വ​നം വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജു​വി​നെ സി​പി​ഐ തി​രി​ച്ചു​വി​ളി​ച്ചു. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഗ്ലോ​ബ​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാണ് മന്ത്രി ജർമനിയിലേക്ക് തിരിച്ചത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജ​ര്‍​മ​നി​യി​ലേ​ക്കു പു​റ​പ്പെ​ട്ട മ​ന്ത്രി​യോ​ടു തി​രി​ച്ചു​വ​രാ​ന്‍ സി​പി​ഐ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Also Read: പ്രളയം: ആലപ്പുഴയില്‍ അടിയന്തിര സഹായത്തിനായി വിളിക്കേണ്ട നമ്പരുകള്‍

കോ​ട്ട​യത്തെ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മ​ന്ത്രി​സ​ഭ കെ. ​രാ​ജു​വി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇപ്പോഴും ജില്ലയിൽ റെഡ് അലെർട് നിലനിൽക്കെയാണ് മന്ത്രി വിദേശത്തേയ്ക്ക് പോയത്. ലീഗ് നേതാവ് ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എംപിയും മന്ത്രിയ്‌ക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാൻ പോയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close