Latest NewsInternational

സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തിൽ താലിബാൻ കമാന്‍ഡറടക്കം നിരവധി മരണം

മൂന്നുമാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ താലിബാന്‍ നിരസിച്ചതിനു പിന്നാലെയാണ് സുരക്ഷാസേനയുടെ നടപടി.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന്‍ കമാന്‍ഡറടക്കം 10 ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയിലെ താലിബാന്‍ കമാന്‍ഡര്‍ മുല്ല ഹെക്മതുള്ളയാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ സാബുള്‍ പ്രവിശ്യയിലാണ് സംഭവം. മൂന്നുമാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ താലിബാന്‍ നിരസിച്ചതിനു പിന്നാലെയാണ് സുരക്ഷാസേനയുടെ നടപടി.

shortlink

Related Articles

Post Your Comments


Back to top button