Latest NewsLife StylePhoto Story

മുടിയഴകിൽ സമൂഹമാധ്യമങ്ങൾ കീഴടക്കി കൊച്ച് സുന്ദരി : ചിത്രങ്ങൾ കാണാം

ടെൽ അവീവ് : സമൂഹമാധ്യമങ്ങൾ കീഴടക്കി വൈറൽ ആയിരിക്കുകയാണ് ഈ അഞ്ച് വയസ്സുകാരിയുടെ ചിത്രങ്ങൾ. ഏകദേശം 50,000ത്തോളം ഫോളോവേഴ്സ് ആണ് ഈ കൊച്ച് സുന്ദരിക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്. മിയ അഫ്ലാവോ എന്ന ഈ സുന്ദരികുട്ടിയുടെ മുടിയാണ് അവള്‍ക്ക് ഇത്രയുമധികം ആരാധകരെ സൃഷ്ട്ടിച്ചത്.

ഇസ്രായേലിലെ ടെൽ അവീവില്‍ നിന്നുള്ള മിയ അഫ്ലാവോ ഫാഷൻ മാഗസിനായ ‘ബ്രിട്ടീഷ് വോഗി’നും മോഡലായി മുഖം കാണിച്ച് കഴിഞ്ഞു. വിവിധ തരത്തിൽ ഒരുങ്ങി നിൽക്കുന്ന മിയയുടെ ഫോട്ടോയ്ക്ക് നിരവധി ലൈക്കുകളും, കമന്‍റുകളുമാണെത്തുന്നത്.

മിയയുടെ ഇടതൂർന്ന മുടിയഴകിനേയും, തിളങ്ങുന്ന കണ്ണുകളേയും പ്രശംസിച്ച് ധാരാളം നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. എങ്കിലും തീരെ ചെറിയ പ്രായത്തിലുള്ള കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നവരുമുണ്ട്.

Also Read: മുഖം മറച്ചു മുലയൂട്ടി യുവതിയുടെ പ്രതിഷേധം : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

“ഇത്രയും ചെറുപ്പത്തിൽ അവളെ ചൂഷണം ചെയ്യുന്നത് തെറ്റാണ്. അവൾ ഒരു കുട്ടിയായിരിക്കട്ടെ, ചുറ്റും കളിച്ചു നടക്കട്ടെ. നിങ്ങളുടെ സ്വകാര്യ പാവായി അവളെ ഉപയോഗിക്കാതിരിക്കു ” ഇൻസ്റ്റാഗ്രാമിൽ മിയയുടെ ചിത്രത്തിന് വന്ന ഒരു കമെന്റാണ് ഇത്.

എന്ത് തന്നെ ആയാലും ഈ ചെറുപ്രായത്തിൽ തന്നെ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയിരിക്കുകയാണ് ഈ കൊച്ച് മിടുക്കി.

കൂടുതൽ ചിത്രങ്ങൾ കാണാം

Happy purim?

A post shared by Mia Aflalo Shunem (@miaaflalo) on

Ballerina? @sagidahary @avishaghadad_makeup ?

A post shared by Mia Aflalo Shunem (@miaaflalo) on

❤️

A post shared by Mia Aflalo Shunem (@miaaflalo) on

??? hair: @sagidahary

A post shared by Mia Aflalo Shunem (@miaaflalo) on

A post shared by Mia Aflalo Shunem (@miaaflalo) on

shortlink

Related Articles

Post Your Comments


Back to top button