Latest NewsSaudi Arabia

സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു

റിയാദ് :  ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു. ഖാസം അൽ ആൻ വിമാനത്താവളത്തിൽ തിങ്കളാഴ്ച ദേശീയ സുരക്ഷാസേനയുടെ പരിശീലനത്തിനിടെ നാഷനൽ ഗാർഡ് പരിശീലകൻ പോൾ റീഡിയാണ് മരിച്ചത്. പരിക്കേറ്റ സ്വദേശി ഹിഷാം ബിൻ അബ്ദുൽ അസീസ് അൽ ഷെയ്ഖിനെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെന്നു സൗദി വാർത്താ ഏജൻസിയായ എസ്പിഎ റിപ്പോർട്ട് ചെയ്തു. മറ്റു വിവരങ്ങൾ ലഭ്യമല്ല.

Also readസാഹസികമായി അപകടം ഒഴിവാക്കി; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി അബുദാബി പോലീസ്

shortlink

Related Articles

Post Your Comments


Back to top button