Latest NewsCricket

അവസാന ടെസ്റ്റ് ഇന്നിങ്സിൽ സെഞ്ചുറിയുമായി അപൂർവ നേട്ടം കൈവരിച്ച് അലൈസ്റ്റർ കുക്ക്

അരങ്ങേറ്റ മത്സരത്തിലും വിടവാങ്ങൽ മത്സരത്തിലും ശതകം നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് കുക്ക് ഈ പ്രകടനത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്

കെന്നിങ്ടൺ: ഓവലിലെ തന്റെ അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് കളിക്കാരിലൊരാളായ അലൈസ്റ്റർ കുക്ക്. സെഞ്ചുറി നേടിയതോടെ അലിസ്റ്റര്‍ കുക്ക് ഒരു അപൂർവ നേട്ടമാണ് നേടിയത്. അരങ്ങേറ്റ മത്സരത്തിലും വിടവാങ്ങൽ മത്സരത്തിലും ശതകം നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് കുക്ക് ഈ പ്രകടനത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

Also Read: ജർമനിയുമായുള്ള കരാർ പുതുക്കി അഡിഡാസ്

റെഗ്ഗി ഡഫ്, ബില്‍ പോന്‍സ്ഫോര്‍ഡ്, ഗ്രെഗ് ചാപ്പല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് കുക്ക്. 2006ല്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം നടത്തിയ കുക്ക് സെഞ്ചുറി നേടിയിരുന്നു. ഇന്ത്യയ്ക്കെതിരെ തന്നെ സെഞ്ചുറിയുമായി കുക്ക് തന്റെ വിടവാങ്ങലും ഗംഭീരമാക്കിയിരിക്കുകയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close