Latest NewsMobile Phone

കാത്തിരിപ്പുകൾക്ക് വിരാമം : ബജറ്റ് ഫോണായ ഷവോമി റെഡ്മി 6ന്റെ വിൽപ്പന ആരംഭിച്ചു

എച്ച്ഡിഎഫ്‌സി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവർ അതുപയോഗിച്ചു ഫോൺ വാങ്ങിയാൽ 500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും

കാത്തിരിപ്പുകൾക്ക് വിരാമമിട്ടു ബജറ്റ് ഫോണായ ഷവോമി റെഡ്മി 6ന്റെ വിൽപ്പന ഫ്‌ളിപ്കാര്‍ട്ടിലും മി.കോമിലും വിൽപ്പന ആരംഭിച്ചതായി റിപ്പോർട്ട്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് മോഡലിന് 7,999 രൂപയും 3 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 9,499 രൂപയുമാണ് വില. എച്ച്ഡിഎഫ്‌സി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവർ അതുപയോഗിച്ചു ഫോൺ വാങ്ങിയാൽ 500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

REDMI 6

5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ,12 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ,5 എംപി ഫ്രണ്ട് ക്യാമറ, ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സെന്‍സർ, 3,000 എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകളുള്ള ഫോൺ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലായിരിക്കും പ്രവര്‍ത്തിക്കുക.

Also readഇന്ത്യൻ വിപണി കീഴടക്കാൻ നോവ 3i വിപണിയിലെത്തിച്ച് ഹുവായ്

Tags

Post Your Comments


Back to top button
Close
Close