MenHealth & Fitness

കുടിയന്മാര്‍ക്കൊരു സന്തോഷവാര്‍ത്ത; ബിയറിന്റെ ടേസ്റ്റുള്ള കാപ്പി വരുന്നു..!

ബിയറിന്റെ രുചി ഉണ്ടെങ്കിലും മദ്യത്തിന്റെ ഒരംശം പോലും ഡാര്‍ക്ക് ബാരലിലില്ല എന്നതാണ് ഇതിന്റെ പ്രത്യേകത

കുടിയന്മാര്‍ക്കൊരു സന്തോഷവാര്‍ത്ത, ബിയറിന്റെ ടേസ്റ്റുള്ള കാപ്പി വരുന്നു. ബിയറിന്റെ രുചിയുള്ള ഡാര്‍ക്ക് ബാരല്‍ എന്ന കാപ്പി തയാറാക്കിയിരിക്കുന്നത് അമേരിക്കയിലെ സ്റ്റാര്‍ ബക്ക് കോഫീ എന്ന കമ്പനിയാണ്. ബിയറിന്റെ രുചി ഉണ്ടെങ്കിലും മദ്യത്തിന്റെ ഒരംശം പോലും ഡാര്‍ക്ക് ബാരലിലില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

Also Read : കുപ്പിയില്‍ മദ്യത്തിന് പകരം കട്ടന്‍ചായ: നിരവധി കുടിയന്മാര്‍ കബളിപ്പിക്കപ്പെട്ടു

അമേരിക്കയിലെ ഒഹിയൊ, ഫ്ലോറിഡ എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഡാര്‍ക്ക് ബാരല്‍ വിതരണം ചെയ്യുന്നത്. ക്രീമും ഡാര്‍ക്ക് കാരമല്‍ സോസും ചേര്‍ത്ത കാപ്പി, ഡാര്‍ക്ക് ഐറിഷ് ബിയറിന്റെ സ്വാദു പകരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രശസ്ത ഐറിഷ് ബിയറായ ഗിന്നസിന്റെ അതേ സ്വാദാണ് ഇവയ്ക്കെന്ന് ബിയര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Tags

Post Your Comments

Related Articles


Close
Close