Latest NewsIndia

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് : എബിവിപിയ്ക്ക് അട്ടിമറി ജയം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയക്കൊടി നാട്ടി. .
. 44.46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ്എ.ബി.വി.പി യൂണിയന്‍ പിടിച്ചെടുത്തത്. പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പോസ്റ്റുകളില്‍ എബിവിപി സ്ഥാനാര്‍ഥികള്‍ ജയിച്ചു.

read also : ലണ്ടന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍

അങ്കിത് ബയിസോയ ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്‍എസ്യുവിന്റെ സണ്ണി ചില്ലാറിനെയാണ് അങ്കിത് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി വലിയ ഭൂരിപക്ഷത്തില്‍ ശക്തി സിംഗ് ജയിച്ചു. സെക്രട്ടറിയായി എന്‍എസ്യുഐയുടെ ആകാശ് ചൗധരി വിജയിച്ചപ്പോള്‍ എബിവിപിയുടെ ജ്യോതി ചൗധരി ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

52 കേന്ദ്രങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് കനത്ത പൊലീസ് സുരക്ഷയിലാണ് നടന്നത്. 23 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുണ്ടായിരുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close