Latest NewsMovie Reviews

VIDEO: കുട്ടനാടന്‍ ബ്ലോഗ്‌- മലയാളം മൂവി റിവ്യൂ

സിനിമയുടെ കഥ പ്രശസ്ത തിരക്കഥാകൃത്തായ സേതു മമ്മൂക്കയോട് പറഞ്ഞപ്പോൾ തന്നെ സമ്മതം അറിയിച്ച് ചിത്രത്തിന്റെ പേര് കൂടി മലയാളിയുടെ പ്രിയതാരം നൽകുയുണ്ടായി ആ പേരിൽ ഇന്ന് തിയേറ്ററിൽ നിറഞ്ഞ പൊട്ടിച്ചിരിയോടെ ഒഴുകുന്ന ഫാമിലി എന്റർടൈംൻമെന്റ്… ഒരു കുട്ടനാടൻ ബ്ലോഗ്.. മമ്മുക്ക പറഞ്ഞത് ഇതിലും നല്ലൊരു പേര് ഇതിന് നൽകാനില്ല എന്നതാണ്. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന തികഞ്ഞ കോമഡി വിത്ത് ഫാമിലി എന്റർടൈം ൻമെന്റിനെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ചിത്രത്തിന്റെ തകർപ്പൻ വിജയം.

https://www.youtube.com/watch?v=4R3xFcOGYKo

സോഷ്യൽ മീഡിയയിലൂടെ ഫെയ്സ് ബുക്ക്.. ട്വിറ്ററിലൂടെയെല്ലാം വമ്പൻറേറ്റിങ്ങാണ് ഒരു കുട്ടനാടൻ ബ്ലോഗിന് ലഭിച്ച കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയിൽ പയറ്റിതെളിഞ്ഞ തിരക്കഥാകൃത്തായ സേതു സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗ് പ്രേക്ഷകരെ മടുപ്പിക്കാതെ തികഞ്ഞ ഒരു വിനോദമാണ് നൽകിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് തിയേറ്ററിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയും സിനിമക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത തെളിയിച്ചു കൊണ്ടിരിക്കുന്നത്.

കുട്ടനാടിന്റെ സൗന്ദര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തിയെടുക്കാൻ കഴിഞ്ഞുവെന്നത് ഈ ചിത്രത്തിന്റെ വലിയ വിജയമാണ്. സ്പോട്ട് ഡബിങ്ങ് ആയതിനാൽ പശ്ചത്തലത്തിൽ വരുന്ന ശബ്ദ രസങ്ങളെല്ലാം തനിമയോടെ അവതരിപ്പിക്കാൻ കുട്ടനാടൻ ബ്ലോഗ് എന്ന വിജയ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ഹരിയേട്ടൻ എന്ന കൃഷ്ണപുരം ഗ്രാമത്തിലെ ഏവരുടെയും ഇഷ്ട വ്യക്തിയായ പൊങ്ങച്ചക്കാരനായ കഥാപാത്രം നമ്മളെല്ലാവരെയും പൊട്ടി ചിരിപ്പിക്കുമെന്ന് ഉറപ്പാണ്. തിയേറ്ററിൽ നിന്നുള്ള നിറഞ്ഞ പൊട്ടിച്ചിരി ഇത് ശരി വെയ്ക്കുന്നു.

അനുസിത്താര, ഷംന കസീം, ലക്ഷ്മി റായ്, പൊന്നാമ്മ ബാബു ,സീനത്ത് തുടങ്ങിയ അനുഗ്രഹീതരായ താരങ്ങളും നിങ്ങളെ രസിപ്പിക്കാൻ ഈ സിനിമയിൽ ഉണ്ട്. മമ്മട്ടിയുടെ കഥാപാത്രമായ ഹരിയേട്ടനൊപ്പം പ്രേക്ഷകരെ പൊടിച്ചിരിപ്പിക്കാൻ ലാലു അലക്സ്, സുരാജ് വെഞ്ഞാറൻമൂട്, സണ്ണി വെയിൻ, ലാലു അലക്സ്, സന്ത് ജു ശിവറാം എന്നിവരും ചിത്രത്തിൽ മാറ്റുരക്കും. വിനീത് ശ്രീനിവാസൻ സിനിമയിൽ ഗെസ്റ് റോളിൽ എത്തുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കുട്ടേട്ടൻ, അഴകിയ രാവണൻ, തോപ്പിൽ ജോപ്പൻ സിനിമകളെ പോലെ നമേ വരേയും പൊട്ടിച്ചിരിപ്പിക്കുന്ന മമ്മുക്കയുടെ ഹാസ്യൽ മകമായ അവതരണം നിങ്ങളെ തിയേറ്ററിൽ പൊട്ടിച്ചിരിപ്പിക്കുമെന്ന് ഉറപ്പ്. കുടുംബത്തോടെ പോയിക്കാണാവുന്ന തികഞ്ഞ ഫാമിലി എന്റർടൈയ്മെൻറായിരിക്കും ഒരു കുട്ടനാടൻ ബ്ലോഗ്. പൊട്ടിച്ചിരിക്കാൻ റെഡിയാണെങ്കിൽ ഇന്നു തന്നെ ടിക്കറ്റെടുത്തോളു ഒരു കുട്ടനാടൻ ബ്ലോഗെന്ന തികഞ്ഞ ഫാമിലി കോമഡി എന്റർടൈം മെൻറ് സിനിമ കാണുന്നതിനായി.

കുട്ടനാടിന്റെ സൗന്ദര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തിയെടുക്കാൻ കഴിഞ്ഞുവെന്നത് ഈ ചിത്രത്തിന്റെ വലിയ വിജയമാണ്. സ്പോട്ട് ഡബിങ്ങ് ആയതിനാൽ പശ്ചത്തലത്തിൽ വരുന്ന ശബ്ദ രസങ്ങളെല്ലാം തനിമയോടെ അവതരിപ്പിക്കാൻ കുട്ടനാടൻ ബ്ലോഗ് എന്ന വിജയ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button