KeralaLatest News

ഫേസ്‌ബുക്ക് പരിചയം മുതലാക്കാൻ പോയ മിസ്റ്റർ ഏഷ്യക്ക് മാനനഷ്ടവും ജയില്‍ വാസവും കുടുംബത്തിന്റെ പിണക്കവും മാത്രം ബാക്കി, യുവതിയുടെ മലക്കം മറിച്ചിൽ തുണയായി

ബോധം കെടുത്തി റോഡരികില്‍ ഉപേക്ഷിച്ചുവെന്നും അവിടെ നിന്നും മുരളിച്ചേട്ടനാണ് ആശുപത്രിയിലെത്തിച്ചതെന്നും യുവതി പറഞ്ഞു

കോട്ടയം: യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഏഷ്യ വാരിശ്ശേരി സ്വദേശി മുരളികുമാറിന് ഒടുവില്‍ ആശ്വാസമെത്തുമെന്ന് സൂചന.മുരളീകുമാറിന് നേരത്തെ കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് ജാമ്യം അനുവദിച്ചിരുന്നു. ഉഭയ കക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും തന്നെ ആരോ സ്‌പ്രേ അടിച്ച്‌ ബോധം കെടുത്തി തട്ടിക്കൊണ്ടു പോയെന്ന യുവതിയുടെ ആദ്യ മൊഴിയില്‍ മുരളികുമാറിനെക്കുറിച്ച്‌ പരാമര്‍ശിക്കാതിരുന്നതും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സി.എസ് അജയന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ആദ്യ മൊഴിയില്‍ മുരളിയുടെ പേരില്ലാത്ത സാഹചര്യം അനുകൂലമാക്കാനാണ് നീക്കം. ഇതിനൊപ്പം ഉഭയസമ്മത പ്രകാരമാണ് പീഡനം നടന്നുവെന്ന് യുവിതയെ കൊണ്ട് എഴുതി നല്‍കാനുള്ള നീക്കവും സജീവമാണ്. ഇത്തരത്തില്‍ പൊലീസിനോട് യുവതി സമ്മതം അറിയിച്ചതായാണ് സൂചന. അങ്ങനെ വന്നാല്‍ കേസ് പൊലീസ് എഴുതി തള്ളും. ആശുപത്രിയില്‍ വെച്ച്‌ പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞിരുന്നത് ആരോ സ്പ്രേ അടിച്ച്‌ ബോധം കെടുത്തി റോഡരികില്‍ ഉപേക്ഷിച്ചുവെന്നും അവിടെ നിന്നും മുരളിച്ചേട്ടനാണ് ആശുപത്രിയിലെത്തിച്ചു എന്നുമാണ്.

കൂടാതെ ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും മറ്റും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ശരീരത്തില്‍ കരുത്തനാണെങ്കിലും സംഭവം പൊലീസ് കേസായി മാറിയതോടെ താരം കടുത്ത നിരാശയിലായിരുന്നു. അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കണ്ണീർ വാര്‍ക്കുകയായിരുന്നു മുരളീകുമാര്‍. താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടായതാണെന്നും മിസ്റ്റര്‍ ഏഷ്യ പൊലീസില്‍ പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയാണ് മിസ്റ്റര്‍ ഏഷ്യക്ക് തിരിച്ചടിയായത്.

read also :യുവതിയെ ബലാത്സംഗം ചെയ്ത മിസ്റ്റർ ഏഷ്യക്ക് ജാമ്യം: പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് തെളിവ്, അറസ്റ്റോടെ ആകെ തകർന്നടിഞ്ഞ് മസിൽമാൻ

ആദ്യം യുവതി അച്ഛന്റെ മൊഴി ശരിവെക്കുകയായിരുന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കോട്ടയത്തുള്ള ഹോട്ടലില്‍ മുറിയെടുത്തശേഷം വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. അമിത രക്തസ്രാവമുണ്ടായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. യുവതിയുമായി മുരളി കുമാര്‍ ആറ് മാസം മുൻപ് ഫേസ്‌ബുക്കിലൂടെ പരിചയത്തിലായിരുന്നു. ഇതിന്റെ തെളിവുകൾ എല്ലാം ഹാജരാക്കിയതോടെയാണ് ഇയാൾ രക്ഷപെട്ടത്. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും മറ്റും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണങ്ങള്‍ യുവതിക്ക് തിരിച്ചടിയാണ്.

അതുകൊണ്ട് കൂടിയാണ് ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ഇതോടെ അറസ്റ്റും ജയില്‍വാസവുമായി കേസ് ഒതുങ്ങും. എന്നാല്‍ മാനഹാനിയും ധനനഷ്ടവും ഒപ്പം കുടുബത്തിലെ പ്രശ്‌നങ്ങളും മുരളി കുമാറിനെ ഇനിയും വേട്ടയാടും. ജോലി പോകാതെ നോക്കാനുമാകും. ജാമ്യം ലഭിച്ചതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യ എന്ന നിലയില്‍ മുരളീകുമാറിന് തുടര്‍വ്യായാമങ്ങളും കാര്യമങ്ങളുമായി മുന്നോട്ടുപോകാം. ജയില്‍വാസത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ചിട്ടയായ ഭക്ഷണ ശീലങ്ങളിലേക്ക് കടക്കാന്‍ സൗകര്യമാണ്.ശരീരപുഷ്ടിക്കായി തുടര്‍ന്ന് പോന്ന മുരളിയുടെ ദിനചര്യങ്ങള്‍ എല്ലാം ജയില്‍ ജീവിതത്തില്‍ തെറ്റിയിരുന്നു. ചിക്കന്‍ ഒരാള്‍ക്ക് മാത്രമായി ജയിലില്‍ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

ശരീരത്തില്‍ കരുത്തനാണെങ്കിലും സംഭവം പൊലീസ് കേസായി മാറിയതോടെ താരം കടുത്ത നിരാശയിലായിരുന്നു. താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടായതാണെന്നും മിസ്റ്റര്‍ ഏഷ്യ പൊലീസിനോട് പറഞ്ഞിരുന്നു.മുംബൈയില്‍ കുടുംബസമേതം താമസിക്കുന്ന മുരളി അവധിക്കു നാട്ടില്‍ എത്തിയപ്പോഴായിരുന്നു പീഡന കേസില്‍ കുടുങ്ങിയത്. നാട്ടിലെത്തി മുരളി കുമാര്‍ ആരാധികയ്ക്ക് പിന്നാലെ പോയതോടെ കുടുംബവും അദ്ദേഹത്തെ കൈവിട്ട മട്ടാണ്. ഭാര്യയും മക്കളും സംഭവം അറിഞ്ഞ് പിണങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ടലിലെ ഭക്ഷണം കഴിച്ചശേഷം യുവതിയെ പ്രലോഭിപ്പിച്ച്‌ മുറിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുക ആയിരുന്നുവെന്ന് എന്നാണ് യുവതി പൊലീസില്‍ പറഞ്ഞിരിക്കുന്നത്. നാലുമാസം മുന്‍പ് ചുങ്കത്തു നടന്ന ചടങ്ങിലാണ് ഇരുപത്തിരണ്ടുകാരിയുമായി മുരളികുമാര്‍ പരിചയത്തിലായത്. പിന്നീട് ഫോണിലൂടെയും വാട്സാപ്പിലൂടെയും അടുപ്പമായി. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണു യുവതി.

Tags

Post Your Comments

Related Articles


Close
Close