Latest NewsFootballSports

ആരാധകരെ ആവേശത്തിലാഴ്ത്തി മഞ്ഞപ്പടയുടെ തകര്‍പ്പന്‍ പരസ്യഗാനം ; വീഡിയോ കാണാം

കഴിഞ്ഞ വര്‍ഷത്തെ കലിപ്പടക്കണം കപ്പടിക്കണം രീതിയില്‍ നിന്ന് മാറി

കൊച്ചി : ആരാധകരെ ആവേശത്തിലാഴ്ത്തി കേരളാ ബ്ലസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ പരസ്യഗാനം പുറത്തിറങ്ങി. ഐഎസ്എല്‍ പൂരത്തിന് കൊടികയറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ചാം സീസണിന്റെ ആദ്യ കിക്കോഫിന് കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷത്തെ കലിപ്പടക്കി കപ്പ് സ്വന്തമാക്കാന്‍ മഞ്ഞപ്പട തുനിഞ്ഞിറങ്ങുമെന്ന പ്രതീക്ഷയിലാണ് കേരളക്കര.

ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം കുറുക്കുന്നതിന് മുമ്പെ ഐഎസ്എല്ലില്‍ പോരാട്ടത്തിന് ഇറങ്ങുന്ന ടീമുകളുടെ പരസ്യഗാനങ്ങള്‍ എത്തിതുടങ്ങി.ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പേജിലൂടെയാണ് കേരളാ ബ്ലസ്റ്റേഴ്‌സ് പരസ്യം പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കലിപ്പടക്കണം കപ്പടിക്കണം രീതിയില്‍ നിന്ന് മാറി ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്ക്കും പരസ്യത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ മാസം 29നാണ് അഞ്ചാം സീസണിന് പന്തുരുളുന്നത്.

Kerala, #FanBannaPadega | Malayalam

Kerala Blasters വെറുമൊരു ടീം മാത്രമല്ല. അതൊരു വികാരമാണ്. 💪 കേരളാ ഫാൻസ്, 12ാം ആളാകാൻ തയ്യാറെടുക്കു. #FanBannaPadega💛 📺 യെല്ലോ ആർമിയുടെ #HeroISL 2018 – 2019 കളികൾ ഫോളോ ചെയ്യൂ, സെപ്റ്റംബർ 29 മുതൽ.

Posted by ISL- Indian Super League on Monday, September 17, 2018

kerala blasters theme song ..

shortlink

Related Articles

Post Your Comments


Back to top button