Latest NewsFootball

മാനേജ്‌മന്റ് തലത്തിൽ മാറ്റങ്ങളുമായി ആഴ്‌സണൽ; ഇവാന്‍ ഗസിദി ക്ലബ് വിട്ടു

റൗള്‍ സന്‍ലേഹിയും, വിനയ് വെങ്കിടേഷ്വം എന്നിവരാണ് പുതിയ ചുമതലകളില്‍ എത്തുക

ലണ്ടൻ: ആഴ്സണലിന്റെ മാനേജ്മെന്റ് തലത്തില്‍ വന്‍ മാറ്റങ്ങള്‍. ആഴ്സണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഇവാന്‍ ഗസിദി ക്ലബ് വിട്ടു. അദ്ദേഹം ഇനി എസി മിലാന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി ചുമതലയേല്‍ക്കും. ആഴ്സണല്‍ തന്നെ ഔദ്യോഗികമായി ഈ വിവരങ്ങള്‍ പുറത്തു വിട്ടു. ഗസിദിക്ക് പകരം പുതിയ രണ്ട് പേര്‍ ക്ലബില്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.

റൗള്‍ സന്‍ലേഹിയും, വിനയ് വെങ്കിടേഷ്വം എന്നിവരാണ് പുതിയ ചുമതലകളില്‍ എത്തുക. ഇരുവരും നേരത്തെ തന്നെ ക്ലബിനൊപ്പം ഉണ്ടായിരുന്നവരാണ്. റൗള്‍ ഹെഡ് ഓഫ് ഫുട്ബോള്‍ ആയാണ് ചുമതലയേല്‍ക്കുക. വിനയ് മാനേജിംഗ് ഡയറക്ടര്‍ ആയും ചുമതലയേല്‍ക്കും. നേരത്തെ വിനയ് ആഴ്സണലിന്റെ ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ ആയിരുന്നു. അവസാന 10 വര്‍ഷമായി ആഴ്സണല്‍ തലപ്പത്ത് ഉണ്ടായിരുന്ന ആളാണ് ഇവാന്‍ ഗസീദി.

shortlink

Related Articles

Post Your Comments


Back to top button