Latest NewsNewsFootballSports

ഇനി ക്ലബ് ഫുട്ബോൾ കാലം: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2021-22 സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ആഴ്‌സനൽ ബ്രെന്റ്ഫോർഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി തുടങ്ങിയ ടീമുകൾക്ക് നാളെയാണ് ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ സിറ്റിക്ക് ഞായറാഴ്ചയാണ് ആദ്യ മത്സരം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ക്ലബാണ് ബ്രെന്റ്ഫോർഡ്. ജേഡൻ സാഞ്ചോയും റാഫേൽ വരാനെയുമടക്കമുള്ള താരങ്ങളെയെത്തിച്ച് കരുത്ത് കൂട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡുമായി നാളെ ഏറ്റുമുട്ടും. ചാമ്പ്യൻസ് ലീഗിന് പിന്നാലെ യുവേഫ സൂപ്പർകപ്പും നേടിയ ചെൽസിക്ക് ക്രിസ്റ്റൽ പാലസാണ് എതിരാളികൾ.

Read Also:- ടി20 ലോകകപ്പ്: ഇന്ത്യയെ തകർത്ത് പാകിസ്ഥാൻ കിരീടം നേടും: അക്തർ

ലുക്കാക്കു കൂടിയെത്തിയാൽ ചെൽസിയുടെ മുന്നേറ്റനിര ശക്തമാകും. ആദ്യ മത്സരത്തിൽ ലിവർപൂൾ നോർവിച്ച് സിറ്റിയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സൺ‌ഡേ പോരാട്ടത്തിൽ ശക്തരായ ടോട്ടനത്തിനെ നേരിടും. ഞായറാഴ്ച രാത്രി ഒമ്പതു മണിക്കാണ് സിറ്റി-ടോട്ടനം മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button