Latest NewsSports

സെന കവാക്കാമിയെ കീഴടക്കി പി.വി.സിന്ധു പ്രീ ക്വാര്‍ട്ടറില്‍

സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍ ഇരവരും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം

ബീജിംഗ്:  ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യൻ താരം പി.വി.സിന്ധു നിലയുറപ്പിച്ചു. ജപ്പാന്റെ സെന കവാക്കാമിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-15, 21-13. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാഴ്ചവെച്ചെങ്കിലും പിന്നീട് സിന്ധു ആധിപത്യം തിരിച്ചുപിടിച്ചു.

രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ 6-0ന് സിന്ധു മുന്നിലെത്തിയെങ്കിലും സ്കോര്‍ 8-10ല്‍ എത്തിച്ച് കവാക്കാമി ശക്തമായി തിരിച്ചടിച്ചു. എന്നാല്‍ ബ്രേക്കിനുശേഷം ശക്തമായി തിരിച്ചുവന്ന സിന്ധു ആദ്യം 15-11നും പിന്നീട് 201-12നും മുന്നിലെത്തി. സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍ ഇരവരും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം.

shortlink

Related Articles

Post Your Comments


Back to top button