Latest NewsInternational

ലണ്ടനില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

ഇവര്‍ മഹാരാഷ്ട്രയില്‍ നിന്നുളള കുംടുംബത്തിന്‍റെ വീടിന് തീയിട്ട ശേഷം ഒാടിയകലുകയായിരുന്നു

ലണ്ടൻ: ബ്രിട്ടനില്‍ മുഖം മറച്ചെത്തിയ അജ്ജാതസംഘം ഇന്ത്യന്‍ കുംടുംബത്തിന് നേരെ അക്രമണം അഴിച്ചുവിട്ടു. 5 അംഗ സംഘമാണ് ഇതിന് പിന്നിലെന്ന് സിസി ടിവിയില്‍ നിന്ന് കണ്ടെടുത്തുർ. ഇവര്‍ മഹാരാഷ്ട്രയില്‍ നിന്നുളള കുംടുംബത്തിന്‍റെ വീടിന് തീയിട്ട ശേഷം ഒാടിയകലുകയായിരുന്നു. വംശീയ അതിക്രമമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെയില്‍ നിന്നുള്ള മയൂര്‍ കര്‍ലേഖര്‍ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം നടന്നത്. മയൂരും ഭാര്യ റിതുവും രണ്ടു മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീപിടിക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ വിവരം അഗ്‌നിശമനസേനയെ അറിയിച്ച്‌ കുടുംബത്തെ രക്ഷിക്കുകയായിരുന്നു. തെക്കുകിഴക്കന്‍ ലണ്ടനിലെ ബോര്‍ക് വുഡ് പാര്‍ക്ക് മേഖലയിലെ ഒര്‍പിംഗ്ടണിലാണ് കുടുംബം താമസിച്ചു വന്നിരുന്നത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും, അയല്‍വാസികളുടെ അവസരോചിത ഇടപെടലിലൂടെയാണ് രക്ഷപെട്ടതെന്നും മയൂര്‍ കലേഖര്‍ പറഞ്ഞു. പതിനെട്ട് വര്‍ഷത്തിലധികമായി ലണ്ടനില്‍ താമസിക്കുന്നയാളാണ് മയൂര്‍.

Related Articles

Post Your Comments


Back to top button