KeralaLatest News

പ്രളയദുരിതാശ്വാസ പ്രവർത്തനം : കേരളത്തിന് പ്രത്യേക സഹായം വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍റെ നിലവിലെ അവസ്ഥ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി കേരളത്തിന് പ്രത്യേക സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്‍റെ നിലവിലെ അവസ്ഥ  ധരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

5000കോടിയുടെ പ്രത്യേക ഗ്രാന്റ് അനുവദിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഗ്രാന്‍റ് ആവശ്യപ്പെട്ടത്. കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 10 ശതമാനം കൂട്ടണം. ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 4796 കോടി രൂപ നല്‍കണം. വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നതിലെ തടസം ശ്രദ്ധയില്‍പ്പെടുത്തി. എഡിബി കേന്ദ്രബാങ്ക് സഹായം ലഭിക്കാന്‍ കേന്ദ്രം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചതായും ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ആവശ്യമായ നടുപടിയെടുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Post Your Comments


Back to top button