Latest NewsWomen

സ്ത്രീകള്‍ക്ക് ഇനി നിന്നുകൊണ്ടും മൂത്രമൊഴിക്കാം; ഉപകരണത്തിന്റെ വിലകേട്ട് അമ്പരന്ന് സ്ത്രീകള്‍

ഉപയോഗശേഷം കളയാം. പരിസ്ഥിതി സൗഹാര്‍ദ്ദപരമാണ് നിര്‍മ്മാണം. പത്തു രൂപയാണ് വില- വിദ്യാര്‍ത്ഥികള്‍

സ്ത്രീകള്‍ക്ക് ഇനി നിന്നുകൊണ്ടും മൂത്രമൊഴിക്കാം. ഡെല്‍ഹി ഐടിഐയിലെ വിദ്യാര്‍ഥികളായ ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നിവരാണ് സ്ത്രീകള്‍ക്കും നിന്നുകൊണ്ട് മൂത്രമൊഴിക്കാനാകുന്ന സാന്‍ഫിയെന്ന് പേരിട്ട ഈ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. സാന്‍ഫി ഒരു കൈകൊണ്ട് എളുപ്പത്തിലുപയോഗിക്കാവുന്ന ഉപകരണമാണ്. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സാരിയും ചുരിദാറും ധരിക്കുന്നവരാണ്.

അതിനനുസരിച്ചാണ് സാന്‍ഫി നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ത്തവകാലത്തും ഇതുപയോഗിക്കാം. ബയോഡീഗ്രേഡബിള്‍ പേപ്പറുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗശേഷം കളയാം. പരിസ്ഥിതി സൗഹാര്‍ദ്ദപരമാണ് നിര്‍മ്മാണം. പത്തു രൂപയാണ് വില- വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

നഗരത്തിലെ 71 ശതമാനം ശൗചാലയങ്ങളും വൃത്തിഹീനമാണ്. സ്ത്രീകളാണ് ഇതിന്റെ പേരിലേറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇരുന്ന് മൂത്രമൊഴിക്കുമ്പോള്‍ അണുബാധയുണ്ടാകും. അതുകൊണ്ട് പലര്‍ക്കും പൊതുശൌചാലയം ഉപയോഗിക്കാന്‍ മടിയാണ്. ഹരിയും അര്‍ച്ചിതും പറയുന്നു.

Meet our co-founder Archit Aggarwal addressing media at IIT Delhi. Do join us on 22nd September for…

Gepostet von Sanfe am Donnerstag, 13. September 2018

 

Tags

Post Your Comments

Related Articles


Close
Close