Kallanum Bhagavathiyum
Latest NewsInternational

ഇന്തോനേഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍‌ കുടുങ്ങിയവർക്ക് സഹായം വൈകുന്നു

ജക്കാര്‍ത്ത: സുനാമിയിലും ഭൂചലനത്തിലും തകർന്ന ഇന്തോനേഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍‌ കുടുങ്ങിയവർക്ക് സഹായം വൈകുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും ഇത്തരം മേഖലകളില്‍ അകപ്പെട്ട ആളുകള്‍ക്ക് ഭക്ഷണസാധനങ്ങ‍ള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ഭക്ഷണവും മരുന്നുകളും ഇന്തോനേഷ്യയിൽ എത്തിച്ചുവെങ്കിലും അതൊന്നും ഉൾപ്രദേശങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല.ദുരന്തത്തിൽ വാര്‍ത്താവിതരണ സംവിധാനങ്ങളും തകര്‍ന്നതും ഇത്തരം സഹായങ്ങള്‍ എത്തുന്നതിന് തടസമാകുന്നുണ്ടെന്നാണ് വിവരം. പീറ്റോബോ, സുലവേസി എന്നിവിടങ്ങളിലടക്കമാണ് ഉള്‍പ്രദേശങ്ങളില്‍ സഹായം ഇതുവരെ എത്താത്തത്.

shortlink

Related Articles

Post Your Comments


Back to top button