USALatest News

12ല്‍പ്പരം ലൈംഗിക കുറ്റകൃത്യങ്ങള്‍ അതും കുട്ടികളോട് ; 31 കാരിയായ അദ്ധ്യാപികയുടെ ചെയ്തികള്‍

കുട്ടികള്‍ സ്കൂള്‍ അധികൃതരോട് ചൂഷണം തുറന്ന് പറഞ്ഞപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്

അലബാമ : പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗികകമായി ചൂഷണം ചെയ്തതിന് അമേരിക്കയിലെ അലബാമയിലുളള ചില്‍റ്റണ്‍ കണ്‍ട്രി ഹൈ സ്ക്കൂളിലെ 31 വയസുകാരിയായ കണക്ക് ടീച്ചര്‍ ആഷ്ലി നിക്കോളി നിക്കി മഡോക്ക്സ്റിനെ 12ല്‍ പരം ലൈംഗീക കുറ്റകൃത്യങ്ങള്‍ക്കുളള വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ചു. കുട്ടികള്‍ സ്കൂള്‍ അധികൃതരോട് ചൂഷണം തുറന്ന് പറഞ്ഞപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. 19 വയസില്‍ താഴെയുളള  കുട്ടികള്‍  അദ്ധ്യാപികയുടെ ചൂഷണത്തിന് ഇരയായതായി തെളിഞ്ഞു.

teacher sex scandel

ഒരു സ്കൂള്‍ ജീവനക്കാരി 19 വയസ് മാത്രമുളള കുട്ടികളോട് കാട്ടിയ ലൈംഗിക അതിക്രമത്തിന് 2 വകുപ്പുകളും , പ്രയപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന് 2 വകുപ്പുകള്‍. അശ്ലീല ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തതിന് 4 വകുപ്പുകളും അദ്ധ്യാപിക ആയിരിക്കെ കൃത്യവിലോപെ കാട്ടിയതിന് 4 വകുപ്പുകളും ചുമത്തിയാണ് ഇവരെ ജയിലില്‍ അടച്ചിരിക്കുന്നത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

ക്ലിറ്റണിലെ പോലീസ് ഓഫീസര്‍ റോബിന്‍സണ്‍ സംഭവത്തില്‍ അതീവ ദുംഖം രേഖപ്പെടുത്തി . കുട്ടികള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ വേദനിക്കുന്നുവെന്നും ഭാവിയില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Post Your Comments

Related Articles


Close
Close