Latest NewsKerala

ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

ഉഗ്രശേഷിയുള്ള ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വടകരയില്‍ ടൗണ്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.മണിയുടെ വീടിന് നേരെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ബോംബേറുണ്ടായ സമയം മണിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. വീടിന്റെ ജനല്‍പ്പാളികള്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളിലെ ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുണ്ടായി. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സൂചന. ഉഗ്രശേഷിയുള്ള ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

ഒരാഴ്ചയിലധികമായി വടകര ടൗണിലും പെരുവത്തും സി.പി.എം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നു. നാല് ബി.ജെ.പി പ്രവര്‍ത്തകരുടെയും മൂന്ന് സി.പി.എം പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയാണ് ബോംബേറും കല്ലേറുമുണ്ടായത്. എന്നാൽ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close