KeralaLatest News

കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഷാര്‍ജയില്‍? പ്രതിക്കെതിരെയുള്ള നിര്‍ണായക തെളിവുകള്‍ ഇങ്ങനെ

അതിനിടെ പ്രതി ബഷീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇയാള്‍ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നതായി പോലീസിന് വിവരം കിട്ടി

താനൂര്‍: കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഷാര്‍ജയിലുണ്ടെന്ന് സൂചന. താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത സവാദ് കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ ബഷീറാണ് ഷാര്‍ജയിലുള്ളതായി സൂചന ലഭിച്ചത്. കേസില്‍ സവാദിന്റെ ഭാര്യ സൗജത്തിനെയും പ്രതിയായ കോളേജ് വിദ്യാര്‍ത്ഥി സുഫിയാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ പ്രതി ബഷീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇയാള്‍ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നതായി പോലീസിന് വിവരം കിട്ടി. കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജിത്തുമായി പ്രണയത്തില്‍ ആയിരുന്ന ബഷീര്‍ അവരുമായി ഒരുമിച്ച് ജീവിക്കുന്നതിനായിട്ടാണ് സവാദിനെ കൊലപ്പെടുത്തിയത്. മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ ബഷീര്‍ തലയ്ക്കടിക്കുകയും ശേഷം സൗജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഗള്‍ഫിലെത്തിയ ബഷീര്‍ ഇതുവരെ തൊഴിലിടത്ത് എത്തിയിട്ടില്ലെന്നും ഒളിവിലാണെന്നുമാണ് വിവരം. മംഗളുരുവില്‍ വിമാനം ഇറങ്ങിയ ബഷീര്‍ കാസര്‍കോട്ടു നിന്നാണ് അയല്‍വാസിയായ സൂഫിയാനെ കൂടെ കൂട്ടിയിരുന്നു. അതേസമയം കുറ്റകൃത്യത്തില്‍ സുഫിയാന് നേരിട്ടു പങ്കില്ലെന്നാണ് പോലീസ് നിഗമനം. കാമുകിയെ കാണാന്‍ വന്നതാണെന്നാണ് തന്നോട് അറിയിച്ചതെന്നും മടക്കയാത്രയിലാണ് കൊലപാതക വിവരം പറഞ്ഞതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close