Latest NewsKerala

വീണ്ടും സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി.പി ചന്ദ്രശേഖരന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ബോംബ് വീണതിന്റെ ആഘാതത്തില്‍ ആഘാതത്തില്‍ വീടിന്റെ ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ഇന്ന് വടകരയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. അതിനിടയിലാണ് മറ്റൊരു ആക്രമണമുണ്ടായത്.

Tags

Post Your Comments


Back to top button
Close
Close