KeralaLatest News

ബ്രൂവറി അനുമതി റദ്ദാക്കിയത് സര്‍ക്കാരിന് ഒരു പാഠമാകണമെന്ന് കാനം രാജേന്ദ്രന്‍

പുതിയ തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് ഇത് സര്‍ക്കാരിന് ഒരു പാഠമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: പുതിയതായി മദ്യ നിര്‍മ്മാണ ഫാക്ടറികള്‍ തുടങ്ങുന്നതിനുളള അനുമതി (ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും ) റദ്ദാക്കിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പുതിയ തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് ഇത് സര്‍ക്കാരിന് ഒരു പാഠമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നവകേരള നിര്‍മാണ സമയത്ത് വിവാദങ്ങള്‍ വേണ്ട എന്നു കരുതിയാണ് ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിലെ പ്രതിഷേധങ്ങളെ ഇടതുപക്ഷം ഭയക്കുന്നില്ലെന്നും ഭരണഘടനാപരമായ ചുമതല മാത്രമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും കാനം അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close